---
title: "ലോകപ്പ് കലാശപ്പോര് ഇന്ന്: അർജന്റീന vs സ്പെയിൻ, കിരീടം ആർക്ക്?"
english_title: "FIFA World Cup Final 2026: Argentina vs Spain Tonight at 12.30 AM IST"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/373299/world-cup-final-2026-argentina-vs-spain-new-jersey`"
published_at: "2026-07-19T09:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5c4efbdb5bf_1000182060.jpg"
keywords: ["World Cup Final", "Argentina", "Spain", "Messi", "FIFA 2026"]
---

# ലോകപ്പ് കലാശപ്പോര് ഇന്ന്: അർജന്റീന vs സ്പെയിൻ, കിരീടം ആർക്ക്?

> **Lead Summary:** **ന്യൂ ജേഴ്സി**: ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ഫുട്ബോൾ ലോകം ഏറെ കാത്തിരുന്ന ഫൈനൽ ഇന്ന് രാത്രി.

## Article Content

**ന്യൂ ജേഴ്സി**: ലോകകപ്പ് കലാശപ്പോരിലേക്ക് കണ്ണുനട്ട് കാൽപ്പന്ത് ലോകം. ഫുട്ബോൾ ലോകം ഏറെ കാത്തിരുന്ന ഫൈനൽ ഇന്ന് രാത്രി.

ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ ഇന്ന് രാത്രി 12.30 നാണ് അർജന്റീന - സ്പെയിൻ മത്സരം. കനകകിരീടം ആരുടെ തലയിലണിയുമെന്ന് അറിയാൻ ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി.

തങ്ങളുടെ സാമ്രാജ്യം തിരിച്ചുപിടിക്കാനിറങ്ങുന്നതാണ് സ്പെയിൻ. `ലാ റോജ`കൾ അവസാന തുള്ളി ചോര വരെ മൈതാനത്ത് ഒഴുക്കാൻ പ്രതിജ്ഞയെടുത്താണ് കളത്തിലിറങ്ങുന്നത്.

മറുവശത്ത് സാക്ഷാൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനയുടെ നീലപ്പട. ലോകപ്പ് കൂടി നേടി ഫുട്ബോളിലെ പുതിയ ചക്രവർത്തിയാകാനുള്ള പോരാട്ടത്തിലാണ് മെസ്സിയും സംഘവും.

ഭൂമിയിലെ പുതിയ ഫുട്ബോൾ രാജാവിനെ കണ്ടെത്തുന്ന പോരാട്ടം കൂടിയാണ് ഇന്ന്. ലക്ഷക്കണക്കിന് ആരാധകരാണ് മത്സരം കാണാൻ കാത്തിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/373299/world-cup-final-2026-argentina-vs-spain-new-jersey`)